കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി  സന്ദർശിക്കും.

കൽപ്പറ്റ: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് മണ്ഡല സന്ദർശനത്തിനായി വയനാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുൽ ഗാന്ധി സന്ദര്‍ശനത്തിനെത്തും. 10ന് കളക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും.

കെപിസിസി നിര്‍വാഹകസമിതിയോഗം ഇന്ന് കൊച്ചിയില്‍, ബജറ്റിനെതിരായ തുടർസമരം പ്രധാന ചർച്ച