Asianet News MalayalamAsianet News Malayalam

പാളത്തിലെ അറ്റകുറ്റപണി; കേരളത്തിലൂടെ ഓടുന്ന വിവിധ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

എറണാകുളം- നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിവിധ ദീര്‍ഘദൂര ട്രെയിനുകളാണ് റദ്ദാക്കിയത്.

Railway track repairs; Various long distance trains running through Kerala have been cancelled
Author
First Published Dec 29, 2023, 9:36 PM IST

തിരുവനന്തപുരം: ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. 

വിവിധ തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍

എറണാകുളം - ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ്  (12645) ഡിസംബർ 30നും ജനുവരി ആറിനുമുള്ള സർവീസ് റദ്ദാക്കി. ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീൻ - എറണാകുളം എക്സ്പ്രസും (12646) റദ്ദാക്കി. ജനുവരി ഒന്നിലെയും എട്ടിലെയും ബറൗണി- എറണാകുളം എക്സ്പ്രസും  (12521) ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസും (12522) റദ്ദാക്കി.ജനുവരി 4,5,7,11,12 തീയതികളിലെ ഗൊരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസും (12511) 2,3,7,9,10 തീയതികളിലെ കൊച്ചുവേളി -രഖ്പുര്‍ എക്സ്പ്രസും (12512) റദ്ദാക്കിയിട്ടുണ്ട്. ജനുവരി മൂന്നിലെ കോര്‍ബ-കൊച്ചുവേളി എക്സ്പ്രസ്  (22647), ഒന്നിലെ കൊച്ചുവേളി- കോര്‍ബ എക്സ്പ്രസും  (22648) സർവീസ് നടത്തില്ല. ജനുവരി രണ്ട്, ഒമ്പത് തീയതികളിലെ ബിലാസ്പൂർ- തിരുനെൽവേലി എക്സപ്രസ് (22619), ഡിസംബർ 31ലെയും ജനുവരി ഏഴിലെയും തിരുനെൽവേലി - ബിലാസ്പൂ‍ർ എക്സ്പ്രസും (22620) റദ്ദാക്കി.


തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം; വിവാദങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി, കഴിഞ്ഞ വര്‍ഷത്തെ തുക മതിയെന്ന് ധാരണ

 

Latest Videos
Follow Us:
Download App:
  • android
  • ios