ആലപ്പുഴ: സര്‍ക്കാരിനും പൊലീസിനും എതിരെ ഫോൺ ചോര്‍ത്തൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന പൊലീസിലെ അഴിമതി വിവരങ്ങൾ നിരന്തരം പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഫോൺ ചോര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള വില്ല നിർമാണത്തിലും ചട്ടലംഘനം; നിർമാണ ചുമതല കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക്

അഴിമതി കഥകൾ ഒന്നിന് പുറകെ ഒന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. " എന്‍റെ ഫോൺ നിരന്തരം ചോര്‍ത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ നമ്പര്‍ കണ്ടെത്തി ചോര്‍ത്തുകയും അവരെ വിളിച്ച് വരുത്തുകയും ചെയ്യുന്നു, അവരെ ട്രാക്ക് ചെയ്യുന്നു,. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം നടപടി തീക്കൊള്ളി കൊണ്ട് തല ചൊറിയും പോലെയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു" ഇതാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

ഡിജിപിയുടെ ചട്ടലംഘനത്തിന് കൂടുതൽ തെളിവുകൾ: ടെണ്ടറില്ലാതെ സ്പെക്ട്രം അനലൈസറും വാങ്ങി

ബെഹ്റയ്ക്ക് താങ്ങും തണലുമായി സര്‍ക്കാര്‍; ഡിജിപിയുടെ കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്