ആലപ്പുഴ: സാങ്കേതിക സർവ്വകലശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദാലത്ത് നടത്തി മാർക്ക് ദാനം നടത്താൻ മന്ത്രിക്ക് അധികാരമില്ല. നീതി ബോധമുണ്ടെങ്കിൽ രാജിവെച്ച് പുറത്ത് പോകണം. അല്ലെങ്കിൽ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി ജലീലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഗവർണ്ണർക്ക് ബോധ്യമായി. ജലീലിന്റെ ധിക്കാരത്തിനുള്ളത് ഇപ്പോൾ കിട്ടി. സാങ്കേതിക സർവ്വകലാശാലയിൽ മൂല്യനിർണ്ണയത്തിൽ  രണ്ട് തവണ തോറ്റ വിദ്യാർത്ഥിയ്ക്കാണ് മാർക്ക് നൽകി വിജയിപ്പിച്ചത്. സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള മന്ത്രിയുടെ നീക്കമാണ് ഗവർണ്ണർ തടഞ്ഞത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

നാളെ ആലപ്പുഴയിൽ നടക്കുന്ന കിഫ്‌ബി മേളയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. അഴിമതിയും ധൂർത്തുമാണ് കിഫ്‌ബി പദ്ധതികളെന്നും ചെന്നിത്തല പറഞ്ഞു. 

Read Also: സാങ്കേതിക സര്‍വ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം; മന്ത്രി ജലീലിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട്