അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. 

കോഴിക്കോട് : പി.വി അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ തീരുമാനം കണ്‍വീനര്‍ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. 

സതീശന് പിന്നിൽ ചല ശക്തികൾ പ്രവർത്തിക്കുന്നു- അൻവർ 

സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും സതീശന് പിന്നിൽ ചല ശക്തികൾ പ്രവർത്തിക്കുന്നുവെന്നുമാണ് അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും കുഞ്ഞാലിക്കുട്ടി ഇടപെടുന്നുണ്ട്. സതീശനെ നേരത്തെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം യുഡിഎഫ് പ്രവേശനം പ്രഖ്യാപിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. 

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player