ഇന്ദിരാഭവനിൽ എം എം ഹസ്സൻ അധ്യക്ഷനായ സമിതി നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കൾ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു. അതേസമയം, സജിത്താണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണം തുടങ്ങി. ഇന്ദിരാഭവനിൽ എം എം ഹസ്സൻ അധ്യക്ഷനായ സമിതി നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെയും നേതാക്കൾ സമിതിക്ക് മുന്നിൽ പരാതിപ്പെട്ടു. അതേസമയം, സജിത്താണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നാണ് മറുഭാഗം സമിതിയെ അറിയിച്ചിരിക്കുന്നത്.

ചിറയിൻകീഴിലെ തമ്മലടിയിൽ നേതാക്കളെ ഒറ്റയ്ക്ക് കണ്ടാണ് സമിതി മൊഴിയെടുക്കുന്നത്. എന്നാല്‍, രമ്യ ഹരിദാസും പാളയം പ്രദീപും സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായിട്ടില്ല. രമ്യ ഹരിദാസ് അന്വേഷണ സമിതിയോട് ഫോണിലാണ് സംസാരിച്ചത്. രമ്യ ഹരിദാസ് ദില്ലിയിൽ നിന്നും മടങ്ങി വന്നശേഷം വീണ്ടും സംസാരിക്കുമെന്ന് എം എം ഹസ്സൻ അറിയിച്ചു. പറയാനുള്ളതെല്ലാം അന്വേഷണ കമ്മീഷനോട് പറഞ്ഞുവെന്നും കമ്മീഷൻ തനിക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും സജിത്ത് മുട്ടപ്പലം പ്രതികരിച്ചു. പാളയം പ്രദീപ് അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. സജിത്തിനെതിരെയും സമിതിക്ക് മുന്നിൽ പരാതി ഉയര്‍ന്നു. പ്രശ്നം വഷളാക്കിയത് സജിത്താണ് എന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.

പാര്‍ട്ടിക്കാകെ നാണക്കേടായ തമ്മലിടി അതീവ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. അതിനാലാണ് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവ് എംഎം ഹസ്സനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത്. മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടാൻ പാളയം പ്രദീപ് ആരെന്നാണ് രമ്യയെ എതിര്‍ക്കുന്നവരുടെ ചോദ്യം. പ്രധാന നേതാക്കള്‍ക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാൽ നിയമസഭയുടെ പേ റോളിൽ നിലവിൽ പാളയം പ്രദീപിന്‍റെ പേരില്ല. അഡീഷണൽ പി എ ആക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെപിസിസി അന്വേഷണറിപ്പോര്‍ട്ട് നിയമന തീരുമാനത്തിൽ നിര്‍ണായകമാകുമെന്നാണ് വിവരം.

YouTube video player