തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കൃത്യമായി പ്രവചിച്ച റാഷിദ് സി പി, കോൺഗ്രസിലെ അടുത്ത മുഖ്യമന്ത്രിയെ പ്രവചിക്കാൻ സാധിക്കില്ലെന്ന് പറയുന്നു. രാഷ്ട്രീയ താൽപര്യങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിലും, ജനങ്ങളുടെ മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും റാഷിദ് വാദിക്കുന്നു.

മലപ്പുറം: കോണ്‍ഗ്രസിൽ മുഖ്യമന്ത്രിപ്പോരിൽ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്. റാഷിദിന്‍റെ പോസ്റ്റിൽ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാൾ കമന്‍റ് ചെയ്ത് ചോദിക്കുകയായിരുന്നു. അത് സാധിക്കില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ കുറച്ചു പേര് ഇരുന്ന്, താത്പര്യങ്ങളുടെ പേരിലാണ് ആ തീരുമാനം എടുക്കുന്നതല്ലേ എന്നുമാണ് റാഷിദിന്‍റെ മറുപടി. ഒപ്പം ജനത്തിന്‍റഎ സിഎം, അത് വി ഡിയാണ് എന്നും റാഷിദ് സിപി കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫിന് വോട്ട് ചെയ്ത മഹാ ഭൂരിപക്ഷം മനുഷ്യരും സ്ഫോടനാത്മകമായ മൗനത്തിലാണ്. ആ മൗനത്തിനിടയിൽ വി ഡി സതീശൻ എന്ന നേതാവിന്‍റെ ഗ്രാഫ് അതിന്റെ പീക്കിലേക്ക് കടക്കുന്നുമുണ്ട്. ജനം, പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹം കൊടുത്ത വാഗ്ദാനങ്ങളിൽ വലിയ അളവിൽ വിശ്വസിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നീതി എന്നത് വി ഡി സതീശനിലൂടെ അത്യന്തികമായി ജനത്തിന് അവകാശപ്പെട്ടതാണ്.

നിലവിൽ,ആ സ്വാഭാവിക നീതിക്ക് അപ്പുറമുള്ള ഒരു രാഷ്ട്രീയ തീരുമാനം, ചർച്ചകൾ എത്ര കണ്ടു നീട്ടി കൊണ്ട് പോയാലും ഈ നാട്ടിൽ നടപ്പിലാക്കാൻ കഴിയില്ല. അത് കൊണ്ട് എത്രയും പെട്ടെന്ന് ജനം അർഹിച്ച നായകനെ ഈ നാടിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക എന്നത് മാത്രമാണ് കോൺഗ്രസ്‌ പാർട്ടിക്ക് മുന്നിലുള്ള വഴി. അവനവനെ ജയിപ്പിച്ച ജനതയുടെ താത്പര്യത്തിനപ്പുറം, സ്വന്തം രാഷ്ട്രീയ ഭാവി കുറുക്ക് വഴിയിലൂടെ നില നിർത്താൻ കോൺഗ്രസ്‌ എംഎൽഎ മാർ മുന്നോട്ട് വന്നാൽ ജനം എല്ലാം വരവ് വെക്കും. വീണു കിടക്കുന്ന, ഇടത് പക്ഷത്ത് നിന്ന് ആ കാര്യത്തിൽ കോൺഗ്രസ്‌ പാർട്ടിക്ക് ഏറെ പഠിക്കാനുമുണ്ടെന്ന് മറ്റൊരു പോസ്റ്റിൽ റാഷിദ് കുറിച്ചു.