എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടിയത്. 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട്‌ തേടി. കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ പറയുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്ക് മരുന്ന് കേസിലാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഹർഷാദാണ് പത്രക്കെട്ട് എടുത്തിരുന്നത്. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പെട്ടെന്ന് തന്നെ കടന്നുകളഞ്ഞത്. ഇത് ആസൂത്രിതമാണെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദ​ഗ്ധമായി ജയിൽ ചാടി പോയത്. 

ലോക്സഭ തെരഞ്ഞെടുപ്പ്; ​ഗാന്ധി കുടുംബത്തിന്റെ മത്സരത്തിൽ ചർച്ച സജീവം, അമേഠി രാഹുലിന് സുരക്ഷിതമല്ലെന്ന് സൂചന

https://www.youtube.com/watch?v=Ko18SgceYX8