Asianet News MalayalamAsianet News Malayalam

വ്യാജ രേഖ ആരോപണം: 'സിബിഐ അന്വേഷണത്തെ ഭയമില്ല, മൂവാറ്റുപുഴയിലെ പരാതിയെക്കുറിച്ചറിയില്ല': രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി നടത്തിയ നീക്കമാണിതെന്നും മൂവാറ്റുപുഴയിലെ പരാതിയെ കുറിച്ചറിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

response rahul mankoottathil fake document allegation youth congress election sts
Author
First Published Nov 20, 2023, 11:32 AM IST

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശക്ക് സാധ്യതയെന്ന വാർത്തയോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിബിഐ അന്വേഷണത്തെ ഭയമില്ലെന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി നടത്തിയ നീക്കമാണിതെന്നും മൂവാറ്റുപുഴയിലെ പരാതിയെ കുറിച്ചറിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വോട്ടർ കാർഡ് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കാനാവില്ലെന്നും രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. 

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സാധ്യത. സംഭവത്തിൽ കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോർട്ട് നൽകും. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്   റിപ്പോർട്ട് നൽകുക.  

യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: സോഫ്റ്റുവയർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios