2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,86,065 ആധാരങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ശ്രീധന്യ.

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,86,065 ആധാരങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ശ്രീധന്യ പറഞ്ഞു.

എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതല്‍, 1166.69 കോടി രൂപ. ശതമാന കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വരുമാന ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ 80 ശതമാനത്തിലധികവും നേടിയെന്ന് ശ്രീധന്യ സുരേഷ് പറഞ്ഞു.

'ഇത്തരം ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ വേണ്ട'; ബ്രിജേഷിനെ പിരിച്ചുവിട്ടു

YouTube video player