ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു

കണ്ണൂര്‍: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates