കവർച്ച കേസ് പ്രതി സുഹാസ് പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. സുൽത്താൻ ബത്തേരി പൊലീസ് തൃശ്ശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്: കവർച്ച കേസ് പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സുൽത്താൻ ബത്തേരി പൊലീസ് തൃശ്ശൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെച്ചാണ് ഇയാൾ പൊലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player