Asianet News MalayalamAsianet News Malayalam

Silverline Rail| 'പാളം തെറ്റിയ വികസനം'; സിൽവർ ലൈൻ റെയിലിനെതിരെ പന്ന്യൻ രവീന്ദ്രന്റെ മകൻ

നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം സിൽവറായാലും ഗോൾഡായാലും അത് പാളം തെറ്റിയതു തന്നെയാണെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. 

Roopesh Pannian criticize silver line rail project
Author
Thiruvananthapuram, First Published Nov 17, 2021, 9:27 PM IST

സിൽവർ ലൈൻ റെയിലിനെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ്റെ മകന്‍ രപേഷ് പന്ന്യൻ. ആടിനെ വിറ്റും പണ കുടുക്ക പൊട്ടിച്ചും കാശ് നല്കി അന്യരുടെ വേദനയ്ക്കൊപ്പം ചേർന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം സിൽവറായാലും ഗോൾഡായാലും അത് പാളം തെറ്റിയതു തന്നെയാണെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. 

രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റ്

തുറന്നു പറച്ചിലുകൾക്കിടയിൽ
കൊട്ടിയടക്കപ്പെടുന്ന വാതിലുകളൊത്തിരിയുണ്ടാകാം ..

കൊട്ടിയടക്കാത്ത വാതിലുകൾക്കായി മെതിയടികൾ പണിയുമ്പോൾ
മാഞ്ഞു പോകുക
വയലാറും 
ഭാസ്കരനും
ഒ.എൻ.വി യും
കുമാരനാശാനും
കോറിയിട്ട ആ വിപ്ളവ വരികളാണ് ....

മാറ്റുവിൻ ചട്ടങ്ങളെ 
എന്നു മാറാത്ത ചട്ടങ്ങൾ
നോക്കി നിരാശയൊടെ  ആശാനെഴുതിയപ്പോൾ
മാറാനായി തുടിക്കാത്തവരായി ആരുമുണ്ടാകില്ല....

വയലാറും ഭാസ്കരനും
ഒ എൻ വി യും ആശാനുമൊക്കെ ഓർമ്മയായപ്പോഴും
മാറ്റത്തിനായുള്ള തുടിപ്പ്
വെറും കിതപ്പായി
അതിവേഗ റെയിലും 
വികസനവും മാത്രമാകുമ്പോൾ 
ആശകൾ വീണ്ടും 
നിരാശകളായി മാറുകയാണ് ...

പെട്രോളിനും ഡീസലിനും
വിലപൊങ്ങുമ്പോൾ പൊങ്ങുന്ന വിലയിലലിഞ്ഞു ചേർന്ന വികസനത്തിൻ്റെ മേമ്പൊടി തട്ടി കാണിച്ച്
ചാനലുകളിലും
പാതയോരങ്ങളിലും വാതോരാതെ സംസാരിക്കുന്നവർ അധികാരത്തിൻ്റെ ചില്ലകളിൽ കൂടു കൂട്ടി സസുഖം വാഴുമ്പോൾ ...

പെട്രോളടിക്കാൻ വണ്ടി പോലുമില്ലാത്ത
സാധാരണക്കാരൻ്റെ
പട്ടിണിക്ക് പരിഹാരമാകേണ്ട
അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നത് കാണാതെ...

നാലു മണിക്കൂർ കൊണ്ട് തെക്ക്-വടക്കോടി തീർക്കാൻ സിൽവർ ലൈനിനായി പരക്കം പായുന്നവർക്ക് മുന്നിൽ
സിൽവറും ഗോൾഡുമാകാതെ
ബൗൾഡായ് അസ്തമിക്കുക സാധാരണക്കാരൻ്റെ പ്രതീക്ഷകൾ മാത്രമാണ്...

സിൽവർ ലൈനിലൂടെ നാലു മണിക്കൂർ കൊണ്ട് കുതിച്ചു പായാനായി കിതച്ചു നിൽക്കുന്നവർ ...

ഒരു മണിക്കൂർ ചോലും തികയ്ക്കാതെ
തെക്കും വടക്കും പറന്നു നടക്കാനായുള്ള വിമാനതാവള ങ്ങളെ മാത്രമല്ല മറക്കുന്നത് ...
സിൽവറാകാൻ പോയിട്ട് പാളങ്ങൾ പോലുമില്ലാത്ത വയനാടിനെയും
ഇടുക്കി യേയും കൂടിയാണ്...

പൊട്ടിപൊളിഞ്ഞ റോഡുകളും...
പാളങ്ങളില്ലാത്ത ജീല്ലകളും മറന്ന് വികസനത്തിനായി...
സിൽവറും ഗോൾഡും കൊണ്ട്
സ്വർഗ്ഗങ്ങൾ പണിയുമ്പോൾ
ആ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളാകാതെ
ജീവിക്കാനായെങ്കിലും
ഇന്ധനവില കുറച്ച്
വിലകയറ്റം ഉണ്ടാക്കാത്ത
വികസനമാണ് വേണ്ടത് ...

ആടിനെ വിറ്റും
പണ കുടുക്ക പൊട്ടിച്ചും
കാശ് നല്കി
അന്യരുടെ വേദനയ്ക്കൊപ്പം
ചേർന്ന് നിന്ന നന്മ മനുഷ്യരെ
മറന്നു കൊണ്ടുള്ള വികസനം..
സിൽവറായാലും
ഗോൾഡായാലും
അത്
പാളം തെറ്റിയതു തന്നെയാണ് ..

Follow Us:
Download App:
  • android
  • ios