Asianet News MalayalamAsianet News Malayalam

പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു: സിപിഎം പ്രവർത്തകരുടെ മർദ്ദനം കാരണമെന്ന് ആരോപണം

ഇന്നലെ പിണറായിയിൽ സിപിഎം- ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു

RSS worker collapsed and died in Kannur
Author
Kannur, First Published Jul 25, 2022, 8:56 AM IST

കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന്  ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചതെന്നും പൊലീസ് പറയുന്നു. ഇന്നലെ പിണറായിയിൽ സിപിഎം- ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു


ഫോർട്ട് കൊച്ചിയിൽ മയക്കുമരുന്ന് വേട്ട: ആറ് യുവാക്കൾ പിടിയിൽ 

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ മാരക ലഹരി വസ്തുക്കളുമായി ആറ് യുവാക്കൾ പിടിയിലായി. രണ്ട് ഗ്രാം എംഡിഎംഎ,16എൽഎസ് ഡി സ്റ്റാന്പ്, 65 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് പ്രതികൾ പിടിയിലായത്.  കൊച്ചി സ്വദേശികളായ റിഷാദ്, ബെൻസൺ,സിജാസ്,മാത്യു, എറിക്,വിഷ്ണു എന്നിവരെയാണ് മട്ടാഞ്ചേരി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. നഗരത്തിലെ കോളേജുകളിലും,യുവാക്കൾക്കും ലഹരി എത്തിക്കുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. 

മയക്ക് മരുന്ന് സംഘങ്ങളെ കുറിച്ച് വിവരം കിട്ടിയാൽ പൊതുജനങ്ങൾ 9995966666 എന്ന വാട്സാപ്പ് നമ്പറിലേക്കോ യോദ്ധാവ് ആപ്പിലേക്കോ ഓഡിയോ വീഡിയോ സന്ദേശങ്ങളായി അയക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

വെറുതെ ഒരു മെഡി.കോളജ്:സർക്കാർ ഏറ്റെടുത്തിട്ടും കരകയറാതെ പരിയാരം,ഡോക്ടർമാരില്ല,ഓപികൾ വെട്ടിച്ചുരുക്കുന്നു

ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ,നവിത സംഗമം സംഘടിപ്പിച്ചു,പിന്തുണയുമായി കെകെ രമയും യുഡിഎഫും

കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി: പത്തനാപുരത്ത് എംവിഐയെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: പത്തനാപുരം എംവിഐ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ് പെൻഷൻ. പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ. 

 

 

Follow Us:
Download App:
  • android
  • ios