ചെറുതുരുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പാലസ്തീനിലെ കുരുന്നുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിതരണം നടത്തിയത്.
തൃശൂർ: വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിതരണം നടത്തി. ചെറുതുരുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പാലസ്തീനിലെ കുരുന്നുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തിയത്. സ്കൂൾ പിടിഎ, പഞ്ചായത്ത് അംഗങ്ങൾ മറ്റു ജനപ്രതിനിധികൾ പരിപാടിയിൽ പങ്കാളികളായി. സംഘാടകസമിതി കൺവീനറും ചെറുതുരുത്തി സ്കൂളിലെ പ്രിൻസിപ്പാളുമായ എം പ്രീതി, എൽപി സ്കൂൾ കമ്മിറ്റി പ്രസിഡന്റ് ഇകെ അലി, ഭക്ഷണ വിതരണ കമ്മിറ്റി കൺവീനർ അനസ് ബാബു മാഷ്, എസ്എംസി ചെയർമാൻ തുടങ്ങിയവർ നേതൃത്വം നൽകി. നുബി കമ്മിറ്റിയംഗം സുബിൻ ചെറുതുരുത്തി നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.



