തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസിസൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ഉടൻ തന്നെ ശ്രീകാര്യം പൊലീസ് സെൽവനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. പാൽ വിൽപനക്കാരനാണ് മരിച്ച സെൽവൻ. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കുശേഷം മൃതേദഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നൽകും. 

ആരും തിരിഞ്ഞുനോക്കിയില്ല; തിരുവനന്തപുരത്ത് പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

Asianet News Live | Sandeep G Varier | Kodakara Hawala case | By-Election | Malayalam News Live