നിലവിൽ  പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം


കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ സമരം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പ്രതികൾക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരമാണ് സമര രംഗത്തേക്കിറങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്ച കോടതിയെ സമീപിക്കും. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം. ഇനിയും പിടിയിലാവാനുളളവരെപൊലീസ് സഹായിക്കുന്നെന്നാരോപിച്ച് വിമുക്തഭടന്മാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്കും തിങ്കളാഴ്ച കളക്ട്രേറ്റിലേക്കും പ്രതിഷേധ മാ‍ർച്ച് നടത്തും

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവം,ഒടുവിൽ കേസെടുത്ത് പൊലീസ് ,ഡി വൈ എഫ് ഐ നേതാവ് അരുൺ ഒന്നാം പ്രതി