മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നാണ് ആരോപണം.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നാണ് ആരോപണം..

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്‍യു നേതാക്കളായ ആര്യ ,അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനായ നിതിനും എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.അതേസമയം, കെഎസ്‍യു നേതാക്കൾക്കെതിരെ എസ്എഫ്ഐയും പരാതി നൽകി.

പഠിപ്പ് മുടക്കിനെയും തുടർന്നുള്ള ആക്രമണങ്ങളെയും തുടർന്ന് മൂന്ന് കെഎസ്‍യുക്കാരെ കോളേജ് കൗണ്സിൽ സസ്പെന്‍റ് ചെയതു .നടപടി ഏകപക്ഷീയമാണെന്ന് കെഎസ്‍യു കുറ്റപ്പെടുത്തി.