Asianet News MalayalamAsianet News Malayalam

മാര്‍ക്ക് ലിസ്റ്റ് ക്രമക്കേടും വ്യാജരേഖാ കേസും ഗുരുതരം, നടപടി വേണം; എസ്എഫ്ഐയെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കെതിരായി ഉയ‍ര്‍ന്ന പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് ക്രമക്കേട് ഗുരുതരമാണെന്നും സിപിഐ വിമ‍ര്‍ശിക്കുന്നു. 

sfi leader arsho marksheet controversy janayugam response apn
Author
First Published Jun 8, 2023, 10:33 AM IST

തിരുവനന്തപുരം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരായ പരീക്ഷാ ക്രമക്കേടാരോപണവും മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരായ വ്യാജരേഖാ കേസും ചര്‍ച്ചയായ വേളയിൽ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗവും. വിദ്യ, മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നുവെന്ന് വ്യാജരേഖാ ചമച്ചത് ഗുരുതരമാണെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി വ്യാജ രേഖയുണ്ടാക്കാൻ അവ‍ര്‍ക്ക് സഹായം കിട്ടിയെന്ന ആരോപണം ഗൂഢാലോചനയുടെ സ്വഭാവത്തിലേക്കാണ് വിരൾ ചൂണ്ടുന്നതെന്നും ജനയുഗം വിമ‍ര്‍ശിക്കുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കെതിരായി ഉയ‍ര്‍ന്ന പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് ക്രമക്കേട് ഗുരുതരമാണെന്നും സിപിഐ വിമ‍ര്‍ശിക്കുന്നു. കാട്ടാക്കട കോളേജിലെ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം അടക്കം പുരോഗമന സംഘടനയുടെ പ്രതിഛായയെ ബാധിക്കുന്നുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടുന്നത്. 

വ്യാജ രേഖ: വിദ്യ കരിന്തളം കോളേജിൽ ഹാജരാക്കിയ രേഖകളും പൊലീസ് പരിശോധിക്കും

വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് 

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർകോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു. അട്ടപ്പാടി രാജീവ് ഗാന്ധി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്. 

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

 

 
 

Follow Us:
Download App:
  • android
  • ios