പരീക്ഷ എഴുതാനായാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ മുതൽ ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.  

കൊച്ചി: വധശ്രമക്കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനായാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ മുതൽ ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. 

ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ. 

Read Also: ആശങ്കകൾക്ക് വിരാമം, പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ 

എസ്എഫ്ഐ സെക്രട്ടറിക്ക് ചട്ടങ്ങൾ മറികടന്ന് ഹാള്‍ടിക്കറ്റ് നല്‍കി, പരാതി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്ക്ക് കോളേജ് അധികൃതർ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജി ആന്‍ഡ് മെറ്റീരിയൽ സ്റ്റഡീസ് ഇന്‍റഗ്രേറ്റഡ് പിജി വിദ്യാർത്ഥിയാണ് അർഷോ. ജാമ്യഹർജി ഹൈക്കോടതിയും തള്ളിയതോടെ നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആർഷോ. വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

നീറ്റ് പരീക്ഷ; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ

ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളിൽ പ്രതിയായ അർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. (കൂടുതല്‍ വായിക്കാം..)