കേസിൽ നിയമ പോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ്‌ പറഞ്ഞു. 

കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ സർക്കാരിനെതിരെ ​വിമർശനവുമായി പിതാവ് മുഹമ്മദ്. സർക്കാർ പ്രതികൾക്കൊപ്പം നിന്ന് വിചാരണ നീട്ടിക്കൊണ്ടുപോകുന്നുവെന്ന മു​ഹമ്മദ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും കോടതി നിർദ്ദേശം ഉണ്ടായിട്ടും സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്നും പിതാവ് മുഹമ്മദ്‌ പറഞ്ഞു. കേസിൽ നിയമ പോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player