അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

Scroll to load tweet…