ബെംഗളൂരു - തിരുവനന്തപുരം യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു റൂട്ടിലോടുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളും ജൂലൈ മാസവും സർവീസ് തുടരും. 

തിരുവനന്തപുരം: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിലോടുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ ജൂലൈ മാസത്തേക്ക് നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ ആവശ്യകത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സർവീസുകളാണ് നീട്ടായത്. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് ജൂലൈ മാസത്തേക്ക് കൂടി നീട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാ തിങ്കളാഴ്ചയും സർവീസ് നടത്തുന്ന 06523 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തുന്ന 06524, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

എല്ലാ ബുധനാഴ്ചയും സർവീസ് നടത്തുന്ന 06547 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ വ്യാഴാഴ്ചയും സർവീസ് നടത്തുന്ന 06548, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

എല്ലാ വെള്ളിയാഴ്ചയും സർവീസ് നടത്തുന്ന 06555 ട്രെയിൻ, രാത്രി 10 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ശനിയാഴ്ചയും സർവീസ് നടത്തുന്ന 06556, ഉച്ചകഴിഞ്ഞ് 2:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:15ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.