Asianet News MalayalamAsianet News Malayalam

ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്, കണ്ടത് തിരൂരിൽ വെച്ച്; പരിഭ്രാന്തരായി യാത്രക്കാർ

തിരുവനന്തപുരം-നിസാമൂദ്ദീൻ എക്സ്പ്രസിൽ പാമ്പ്.  ബാഗുകൾക്കിടയിലാണ് പാമ്പുള്ളത്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്.

snake found in thiruvananthapuram nizamuddin express train
Author
Kozhikode, First Published Jul 28, 2022, 7:58 AM IST

കോഴിക്കോട് :  തിരുവനന്തപുരം- നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിൽ, യാത്രക്കാരി പാമ്പിനെ കണ്ടത്. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പുണ്ടായിരുന്നത്. 

തുടർന്ന് ടിടിആറിനെ വിവരം അറിയിച്ചതോടെ, കോഴിക്കോട് എത്തിയ ശേഷം പരിശോധന നടത്തി
പാമ്പിനെ പിടികൂടാമെന്ന് തീരുമാനിച്ചു. എന്നാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കംപാർട്ട് മെന്‍റിലെ മുഴുവൻ യാത്രക്കാരെയും ഇറക്കി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ വൈകി തീവണ്ടി യാത്ര തുടർന്നു. കംപാർട്ട് മെന്‍റിന് ഉള്ളിലെ ഷീറ്റ് പൊങ്ങിക്കിടന്ന ഭാഗത്തുകൂടി പാമ്പ് അകത്ത് കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

'അയ്യോ പാമ്പ്, ഓടിക്കോ'; സ്ലീപ്പര്‍ കോച്ചില്‍ കയറിക്കൂടിയ പാമ്പ്, യാത്രികരുടെ ഉറക്കം പോയ മണിക്കൂറുകള്‍

പാലോട് കേഴമാനിനെ കറിവച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് കേഴമാനിനെ കറിവച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വെമ്പായം സ്വദേശിയും താൽകാലിക ഫയർ വാച്ചറുമായ അൻഷാദ്, പാലോട് പച്ച കക്കോട്ടുകുന്ന് സ്വദേശിയായ രാജേന്ദ്രൻ, ബന്ധു സതീശൻ എന്നിവരാണ് പിടിയിലായത്. മെയ് 10നാണ് സംഭവം. പച്ചമല സെക്ഷനിൽ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയ കാലിന് മുറിവേറ്റ കേഴമാനിനെ കൊന്ന് കറിവച്ചുവെന്നാണ് കേസ്.

ബീറ്റ് ഫോറസ്റ്റ്  ഓഫീസർ ഷജീദ്, ബീറ്റ് സെക്ഷൻ ഓഫീസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കാരാർ തൊഴിലാളി സനൽ രാജിനെ പുറത്താക്കി. അൻഷാദും താൽകാലിക വാച്ചറായ സനൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷജീദും ചേർന്ന് രാജേന്ദ്രന്‍റെ വീട്ടിൽവച്ച് മാനിനെ കറിവച്ച് കഴിച്ചുവെന്നാണ് കണ്ടെത്തൽ. രാജേന്ദ്രന്‍റെ ബന്ധുവായ സതീശനും ഒപ്പം കൂടി. അൻഷാദിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വിളിച്ച് വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റ് ചെയ്തത്. രാജേന്ദ്രന്‍റെ വീട്ടിൽ നിന്ന് കേഴമാനിന്‍റെ തോലും അവശിഷ്ടവും കണ്ടെത്തി. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

 

Follow Us:
Download App:
  • android
  • ios