നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. വിജയകുമാരി എന്ന അമ്മയെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. 

YouTube video player