'അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുത്'; കരുവന്നൂർ കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ
സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം.
കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കരുവന്നൂർ കേസിൽ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ കേസ് എടുക്കുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. ഇഡി ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ കൊച്ചി പൊലീസ് ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാനോ പരാതിക്കാരന്‍റെ മൊഴി എടുക്കാനോ തയ്യാറായില്ല. പൊലീസ് കേസ് എടുക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മർദ്ദനമുണ്ടായെന്നത് സത്യമാണെന്നും പി ആർ അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ് എംപിക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യ
എ.സി മൊയ്തീനിന്‍റെ അടുത്ത സുഹൃത്തും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനാണ് ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴിയുണ്ടാക്കാൻ മർദ്ദിച്ചെന്ന പരാതി നൽകിയത്. സിപിഎം നേതാക്കൾക്കെതിരായ നടപടി കടുപ്പിച്ചതിന് പിറകെയായിരുന്നു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇഡിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം ഇഡിക്കെതിരെ ആരോപണങ്ങളുയർത്തുന്നഉണ്ടെങ്കിലും കേസ് എടുക്കുന്നതിൽ കൊച്ചി പൊലീസിന് ആശയക്കുഴപ്പമാണ്. പരാതി കിട്ടി അഞ്ച് ദിവസം ആയിട്ടും അരിവിന്ദാക്ഷന്‍റെ മൊഴി എടുക്കാനോ എഫ്ഐആർ ഇടാനോ പൊലീസ് തയ്യാറായിട്ടില്ല. ഗൗരവമുള്ള ആരോപണം ഉന്നയിച്ചിട്ടും എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന ചോദ്യത്തിന് അരവിന്ദാക്ഷന്‍റെ മറുപടി.
https://www.youtube.com/watch?v=Ko18SgceYX8