തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായി നിയമിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഡോ.ബി അശോകിന്‍റെ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ. നിയമനം സംസ്ഥാന ഡെപ്യുട്ടേഷനിൽ തന്നെ ഉള്ള ട്രാൻസ്ഫർ എന്ന് വിശദീകരണം

കൊച്ചി: തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായി നിയമിച്ച സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഡോ.ബി അശോകിന്‍റെ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ. നിയമനം സംസ്ഥാന ഡെപ്യുട്ടേഷനിൽ തന്നെ ഉള്ള ട്രാൻസ്ഫർ എന്ന് വിശദീകരണം.സിവിൽ സർവീസ് കേഡറിനുള്ളിൽ തന്നെ നടത്തിയ നിയമനം മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനമെന്നും സർക്കാർ മറുപടി നൽകി.

ബി അശോകിന്‍റെ സർവീസിനെയോ കേന്ദ്ര ഡെപ്യൂട്ടേഷനെപ്പോലും ഈ നിയമനം ബാധിക്കില്ലെന്നും അറിയിച്ച സർക്കാർ ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ഐഎഎസ് ഡെപ്യുട്ടേഷന്‍ ചട്ടങ്ങള്‍ക്കും ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച സുപ്രീംകോടതി വിധികള്‍ക്കും എതിരാണ് തന്‍റെ നിയമനം എന്ന് ചൂണ്ടിക്കാട്ടി ആണ് ബി.അശോക് കേന്ദ്ര അഡ്മിനിട്സ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.

ട്രൈബ്യൂണൽ അശോകിന്‍റെ ഹർജിയിൽ സ്റ്റേ അനുവദിച്ചതോടെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവികളില്‍ ബി അശോകിന് നിലവിൽ തുടരാം. കൊച്ചിയിലെ സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണളിലെ ഡിവിഷൻ ബെഞ്ച് കേസ് വരുന്ന തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ

കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, പകരം ചുമതല ബിജു പ്രഭാകറിന്

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

YouTube video player