12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെടും, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്
തിരുവനന്തപുരം: കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്
കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure) മാറാൻ സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സെപ്റ്റംബർ 5 ഓടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 2 - 4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് - പടിഞ്ഞാറൻ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി കുറഞ്ഞു. തെക്ക് - തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി (Well Marked Low Pressure) വീണ്ടും ശക്തി കുറയാൻ സാധ്യത.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
03/09/2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
'അസ്ന'ചുഴലിക്കാറ്റ് അറബികടലിൽ അതി തീവ്ര ന്യുന മർദ്ദമായി മാറി, തീവ്രന്യൂനമർദ്ദമായി ശക്തി കുറയും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം