ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. 

കൽപ്പറ്റ: ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി. നവ്യയെ നിങ്ങൾ ജയിപ്പിച്ചാൽ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. മാനന്തവാടിയിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസിൽ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

സോളാർ; പരാതിക്കാരിയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി

https://www.youtube.com/watch?v=Ko18SgceYX8