Asianet News MalayalamAsianet News Malayalam

ഉയർന്ന തിരമാല, കള്ളക്കടൽ പ്രതിഭാസം, 2 ന്യൂന ന്യൂനമർദ്ദവും; കേരള തീരത്ത് ജാഗ്രത നിർദേശം, മുന്നറിയിപ്പ് ഇങ്ങനെ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

Swell surge phenomenon kallakkadal in kerala coastal area imd high wave alert and wind warning for fishermen
Author
First Published Aug 4, 2024, 3:33 PM IST | Last Updated Aug 4, 2024, 3:40 PM IST

തിരുവനന്തപുരം:  കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും   സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തമിഴ്‌നാട് തീരത്തും  2.1 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും  സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു,
 
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌  തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും  മുകളിൽ  അതിതീവ്ര ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്.  ഇതിന്‍റെ ഫലമായി ഇന്നും നാളെയും  കേരളത്തിൽ  ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കർണാടക തീരങ്ങളിൽ ഇന്ന് ) മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read More :  തോക്ക് ചൂണ്ടി 20 സെക്കന്‍റിൽ കൊള്ള, പറ്റിയത് വൻ അമളി; ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ചത് റോൾഡ് ഗോൾഡ് ആഭരണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios