ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ.
കോഴിക്കോട്: പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതിവിടെ തീരില്ല, ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം; പോരാളിയുടേതല്ല- ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫിക്ക് പരിക്ക്
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.


