Asianet News MalayalamAsianet News Malayalam

സിം​ഗിൾ ഡ്യൂട്ടിക്കെതിരെ കോൺ​ഗ്രസ് അനുകൂല യൂണിയൻ പണിമുടക്ക് നാളെ മുതൽ,ഡയസ്നോണെന്ന് കെഎസ്ആർടിസി

പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TDFs Strike Against Single Duty From Tomorrow
Author
First Published Sep 30, 2022, 6:16 AM IST


തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി വരുന്നത്. നേർത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിൽ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സി ഐ ടി യു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ, അംഗീകരിച്ച് സിഐടിയുവും ബിഎംഎസും, സമരവുമായി മുന്നോട്ടെന്ന് ടിഡിഎഫ്

Follow Us:
Download App:
  • android
  • ios