അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്

Teachers strike notification through WhatsApp that there will be no class Suspension of Headmaster

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽ പി എസിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകി അധ്യാപകർ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സപ്പ് ഗ്രൂപ്പ്‌ വഴി കുട്ടികളെ അധ്യാപകർ അറിയിച്ചിരുന്നു.

അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

ദൂരെ ഒരു രാജ്യത്ത് നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ദിനേശിന്‍റെ സഹനത്തിന്‍റെ കഥ

ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ കെ എല്‍ 57 ജെ 0063 ആക്ടീവ, ഒപ്പം പണവും മൊബൈൽ ഫോണും; ജീവനക്കാരന്‍ മുങ്ങിയതായി പരാതി

യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios