കേസിലെ സാക്ഷികൾക്ക് പ്രതികളുടെ പേര് അറിയാതിരുന്നതിനാലാണ് എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ഇത് കേസന്വേഷണത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും എസ്പി
കൊച്ചി: നെടുമ്പാശേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിച്ച് ആലുവ റൂറൽ എസ്.പി സുദർശൻ. വയനാട് മടക്കിമല സ്വദേശി ദേവിക, സുള്ള്യ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരുടെ കുടുംബങ്ങളെയാണ് എസ്.പി നേരിട്ട് വിളിച്ച് സംസാരിച്ചത്. പൊലീസിന്റെ നടപടികളിൽ കുടുംബങ്ങൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എസ്.പി ബന്ധപ്പെട്ടത്. കേസ് അന്വേഷണത്തിൽ കുടുംബങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ഉന്നയിക്കപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്നും എസ്.പി വ്യക്തമാക്കി.
പ്രതി മദ്യപിച്ചിരുന്നുവെന്ന കാര്യം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേസിലെ സാക്ഷികൾക്ക് പ്രതികളുടെ പേര് അറിയാതിരുന്നതിനാലാണ് എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ഇത് കേസന്വേഷണത്തെ യാതൊരു തരത്തിലും ബാധിക്കില്ല. പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തത് കോടതിയുടെ തീരുമാനമാണെന്നും പോലീസ് വ്യക്തമാക്കുന്നു. ആലുവ ഡിവൈ.എസ്.പിക്കാണ് നിലവിൽ കേസിന്റെ മേൽനോട്ട ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
