കേരളം രക്ഷപ്പെടരുതെന്ന അത്യന്തം ഹീനമായ മനോഭാവമാണ് കേന്ദ്രത്തിന്‍റേത്. പക്ഷേ നമുക്ക് അങ്ങനെ ഇരിക്കാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: എല്ലാവരും വികസനത്തിന്‍റെ സ്വാദ് അറിയുന്ന തരത്തിലേക്ക് കേരളം മാറി, എന്നാൽ പൂർണമായിട്ടില്ല ഇനിയും മുമ്പോട്ടു പോകാനുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളം രക്ഷപ്പെടരുതെന്ന അത്യന്തം ഹീനമായ മനോഭാവമാണ് കേന്ദ്രത്തിന്‍റേത്. പക്ഷേ നമുക്ക് അങ്ങനെ ഇരിക്കാൻ കഴിയില്ല. മുന്നേറിയേ മതിയാകൂ. നാടും ജനങ്ങളും പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു. രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയായി. മതനിരപേക്ഷതയുടെ കാര്യത്തിൽ കേരളത്തെ ഒരു ശക്തിക്കും സ്വാധീനിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഒരിക്കലും തെളിക്കപ്പെടില്ല എന്നുള്ള കേസുകൾ കേരളപൊലീസ് തെളിയിച്ചിട്ടുണ്ട്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് നമ്മള്‍ നീങ്ങുന്നത്. ജൂൺ ഒന്ന് മുതൽ വലിയ കർമ്മപദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ സ്ത്രീ-ശിശു സൗഹൃദമായി മാറുകയാണ് നിലവില്‍' എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം