പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമാറാണ് മരിച്ചത്.
കണ്ണൂർ: പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമാറാണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു.
അതേസമയം, തൃശൂരിൽ നിന്നാണ് മറ്റൊരു മരണവാർത്ത. തൃശൂർ വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (08) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ.
കുട്ടി ക്രോസ് ചെയ്തത് അറിയാതെ സ്കൂൾ വാൻ മുന്നോട്ടെടുത്തു, അപകടം; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവർ സഹോദരിമാരാണ്.
ആദ്യദിനം ജോലിക്കെത്തി; വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞു വീണ് യുവാക്കൾക്ക് ദാരുണാന്ത്യം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
