തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (08) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ്  അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ.  

തൃശൂർ: വേലൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (08) ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദിയ. 

സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവർ സഹോദരിമാരാണ്. 

200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

അതേസമയം, പാലക്കാട് നിന്നാണ് മറ്റൊരു മരണവാർത്ത. കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞുവീണു രണ്ട് യുവാക്കൾ മരിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പെരുവമ്പ് വെള്ളപ്പന സി. വിനു (36), പൊൽപ്പുള്ളി വേർകോലി എൻ.വിനിൽ (32) എന്നിവരാണ് മരിച്ചത് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് വീട്ടുകാര്‍, പട്ടാപ്പകല്‍ 19 കാരിയെ കുത്തിക്കൊന്ന് 23കാരന്‍

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ ​ഗവ ആശുപത്രിക്ക് സമീപമുള്ള ഒരു പഴയവീട് പൊളിക്കുന്നതിനിടയിലായിരുന്നു അപകടം. വീട് പൊളിക്കുന്നതിനിടെ ഒരു ഭാ​ഗത്തെ ചുമരിടി‍ഞ്ഞ് വീണ് രണ്ടുപേർ മരിക്കുകയായിരുന്നു. വീട് പൊളിക്കുന്നതിനിടെ പൂർണ്ണമായും സ്ലേബ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നാണ് ഇവരിവിടെ പണിക്കെത്തിയത്. മൂന്നുപേർ പുറത്തും രണ്ടുപേർ വീടിന് ഉള്ളിലുമായിരുന്നു. വീടിന് ഉള്ളിലുള്ള രണ്ടുപേരാണ് അപകടത്തിൽ പെട്ടത്. ശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിവന്നെങ്കിലും പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം |Thrissur | Accident