ജൂൺ 30 നാണ് എയ്ഡ്സ് കൺട്രോൾ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കായ് 100 രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്ത് പണം പിരിക്കനുള്ള ഉത്തരവ് ഇറക്കിയത്.
ദില്ലി: ദില്ലി ആസ്ഥാനമായ സന്നദ്ധ സംഘടനയ്ക്കായി പൊലീസുകാർക്കിടയിൽ പിരിവ് നടത്താനുള്ള ഉത്തരവ് തിരുത്തി പൊലീസ് മേധാവി. പൊലീസിൽ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് കൂപ്പണുകൾ സ്വീകരിക്കാനോ വിതരണം ചെയ്ത് പണം പിരിക്കാനോ പാടില്ലെന്ന് പുതിയ നിർദ്ദേശം നൽകി. ജൂൺ 30 നാണ് എയ്ഡ്സ് കൺട്രോൾ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കായ് 100 രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്ത് പണം പിരിക്കനുള്ള ഉത്തരവ് ഇറക്കിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമായിരുന്നു ഉത്തരവ്. എന്നാൽ പിരിവിനെതിരെ സേനയ്ക്കുള്ള അമർഷം പുകഞ്ഞതോടെയാണ് ഡിജിപിയുടെ തിരുത്ത്.
വീട്ടിൽ മദ്യമെത്തിക്കാമെന്ന് വാഗ്ദാനം, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയെ കബളിപ്പിച്ചു; തട്ടിയത് വൻതുക
ഗുരുഗ്രാം: ഓൺലൈനിൽ ബുക്ക് ചെയ്താൽ വീട്ടിൽ മദ്യമെത്തിച്ച് നൽകാമെന്ന് പറഞ്ഞ് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയിൽനിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റർജിയാണ് പരാതിക്കാരി. ജൂലൈ 23ന് പാർട്ടി നടത്താനായി വൈകുന്നേരം ആറിന് മദ്യത്തിന് ഓൺലൈനിൽ ഓർഡർ നൽകി. ബുക്ക് ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ഒരു കോൾ വന്നു. അതിഥികൾ വരുന്ന സമയമായതിനാലും വിളിക്കുന്നയാളെ വിശ്വസിച്ചും തിരക്ക് കാരണം ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ ഒടിപിയും പങ്കിട്ടെന്നും സൊഹ്റ ചാറ്റർജി പറഞ്ഞു. എന്റെ ക്രെഡിറ്റ് കാർഡ് വഴി 630 രൂപ ഡെബിറ്റ് ചെയ്തതായി എസ്എംഎസ് ലഭിച്ചു, എന്നാൽ പിന്നീട് എന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 1,92,477.50 രൂപയുടെ ഇടപാട് കണ്ടെത്തിയെന്നും അവർ പരാതിയിൽ ഉന്നയിച്ചു.
നേരത്തെയും നിരവധി പേർ ഈ വെബ്‌സൈറ്റ് വഴി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന്, മദ്യം വീട്ടിൽ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളെ കബളിപ്പിച്ച സംഘത്തിലെ മൂന്ന് പേരെ ഗുരുഗ്രാം പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 419 , 420, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66-ഡി എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
