Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിലിൽ മരണം രണ്ട് , കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്

 

 

The search continues for the missing woman
Author
First Published Sep 5, 2022, 6:43 AM IST

തിരുവനന്തപുരം:  പാലോട് മങ്കയം ആറ്റില്‍ മലവെള്ളപ്പാച്ചിലിൽ മരണം രണ്ടായി. അപകടത്തിൽ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു. മൂന്നാറ്റ്മുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല വെള്ളപ്പാച്ചിലിൽപ്പെട്ട ആറു വയയുകാരി   നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയിൽ വച്ച് മരിച്ചു. മലവെള്ള പാച്ചിലിൽ കാണാതായ ഷാനിക്കായി രാത്രി തെരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ മഴയും ഇരുട്ടും തെരച്ചിലിനെ ബാധിച്ചിരുന്നു

ഇന്നലെ വൈകീട്ടാണ് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റിലേക്ക് കുളിക്കാനിറങ്ങിയത് . പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്.

മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. 

മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവര്‍ത്തകര്‍ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. 

 

Read More: മലയോര മേഖലയിൽ ഉച്ചയ്കക്ക് ശേഷം മഴ കനക്കും, ഇന്നും ഒറ്റപ്പെട്ടയിടങ്ങിളിൽ ശക്തമായ മഴ, ആറ് ജില്ലകളിൽ അലർട്ട്

Follow Us:
Download App:
  • android
  • ios