കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്.
കൊല്ലം: സ്കൂളില്‍ നിന്നും മോഷ്ടിച്ച ഒരുലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങള്‍ ഒരാഴ്ചക്കു ശേഷം തിരികെയെത്തിച്ച് മോഷ്ടാവ്. കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച നടന്നത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്. പൊലീസ് എത്തി തൊണ്ടി മുതൽ കസ്റ്റഡിയിലെടുത്തു. സാധനങ്ങൾ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും കള്ളനെ കണ്ടെത്തണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.



