കുട്ടിയുടെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. കേസില്‍ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു.

ഇടുക്കി: ഇടുക്കിയിൽ മറയൂരിൽ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2018 ൽ മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതി ജ‍ഡ്ജി ടി ജി വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മറയൂ‍ർ സ്വദേശിയാണ് കേസിലെ പ്രതി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 

കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ലാ ലീഗൽ സ‍ർവീസ് അതോറിട്ടി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയ‍ർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.

ഇടുക്കിയില്‍ കൃഷി ഓഫീസര്‍ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ , ആത്മഹത്യയെന്ന് നിഗമനം

ഇടുക്കി : കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പനയിലെ കൃഷി ഓഫീസർ എം ജെ അനുരൂപ് ആണ് മരിച്ചത്. രാവിലെ മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അടുക്കളയിൽ മരിച്ച നിലയില്‍ അനുരൂപിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് എം ജെ അനുരൂപ്.