പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎൽഎ.
തിരുവനന്തപുരം: എൻസിപിയിൽ പോര് മുറുകുന്നു. പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎൽഎ. തനിക്ക് വഴങ്ങാത്തവരെ പിസി ചാക്കോ വെട്ടിയൊതുക്കുകയാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോകാനാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. 'അദ്ദേഹത്തിന് വാശി, അദ്ദേഹം പറയുന്ന ആൾ വരണം. തോമസ് കെ തോമസിനെ അട്ടിമറിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.' തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. ആലപ്പുഴയിൽ തന്നെ അംഗീകരിച്ചാൽ സ്ഥാനമൊഴിയുമെന്ന് പി.സി ചാക്കോ ശരദ് പവാറിനോട് പറഞ്ഞതായി തോമസ് കെ തോമസ് വ്യക്തമാക്കി. സ്ഥാനമേറ്റെടുക്കാൻ തയാറാന്നെന്ന് താൻ അറിയിച്ചു. തന്നെ അംഗീകരിക്കാത്ത ഒരാളുമായി എങ്ങനെ ചേർന്നു പോകുമെന്നും എംഎൽഎ ചോദിച്ചു.

