കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിൽ നിന്നും 11, 12,13 വയസ്സുള്ള മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നായിരുന്നു വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് താമരശേരിയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. മൂവരും കൂട്ടത്തിലുള്ള ഒരാളുടെ വീട്ടിലേക്കാണ് പോയത്. പരീക്ഷ പേടി കാരണമാണ് പോയതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ഇവരെ സിഡബ്ല്യൂസിക്ക് മുന്‍പാകെ ഹാജരാക്കും.



