കണ്ണൂർ കോർപ്പറേഷൻ എൻ ഡി എ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ പരമാർശം.
കണ്ണൂർ: വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫിയുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഇവരെ നിരോധിക്കണമെന്നും ദില്ലി സ്ഫോടനത്തിന് പിന്നിൽ അർബൻ തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ എൻ ഡി എ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ പരമാർശം. 42 സീറ്റിൽ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിൽ ബിഡിജെഎസ് സ്ഥാനാർഥികൾ ഇല്ലെങ്കിലും ഒരു സീറ്റ് ബിഡിജെസിന് നൽകും. 56 സീറ്റുകളിലും എൻ ഡി എ സ്ഥാനാർഥികൾ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
