ദില്ലി: ജമ്മുകശ്മീരിൽ കരസേന മൂന്ന് തീവ്രവാദികളെ വധിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ അതിർത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു. 

പാക് അധീന കശ്മീരിൽ തീവ്രവാദ ക്യാമ്പുകളുടെ എണ്ണം വര്‍ധിച്ചു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേന

ഇവരുടെ പക്കൽ നിന്നും വൻ ആയുധശേഖരണം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് രജൗരിയിലെയും പൂഞ്ചിലെയും പന്ത്രണ്ടോളം ഗ്രാമങ്ങളിൽ കരസേന തെരച്ചിൽ നടത്തി. ശനിയാഴ്ച്ച കുൽഗാമിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. 

ചാരപ്പണി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യാഗസ്ഥരോട് രാജ്യവിടണമെന്ന് ഇന്ത്യ