തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് ശുചീകരണ തൊഴിലാളികൾക്കും നാല് ആരോ​ഗ്യപ്രവർത്തകർക്കും ഉൾപ്പടെ 25 പേർക്കാണ് ഇന്ന് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ 145 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 202 കൊവിഡ് കേസുകളാണ് തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മെയ് 31ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി സ്വദേശികളായ ആറ് വയസ്സുകാരി,ഏഴ് മാസം പ്രായമായ  പെൺകുഞ്ഞ്, 35 വയസ്സുള്ള സ്ത്രീ, ജൂൺ‌ രണ്ടിന് കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശിയായ 45കാരൻ, ആഫ്രിക്കയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശിയായ നാല്പതുകാരൻ, ജൂൺ ഒന്നിന്ന് ദുബായിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി, മുംബെയിൽ നിന്നും വന്ന പൂമംഗലം സ്വദേശി, ജൂൺ നാലിന് മുംബെയിൽ നിന്നും വന്ന പുറനാട്ടുകര സ്വദേശി,വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പൂങ്കുന്നം സ്വദേശിജൂൺ രണ്ടിന് മധ്യപ്രദേശിൽ നിന്നു വന്ന ഇരിങ്ങാലക്കുട സ്വദേശിയായ 22കാരി, ജൂൺ രണ്ടിന് മഹാരാഷ്ട്രയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി,കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി(25 വയസ്സ്, പുരുഷൻ), അഞ്ചേരി സ്വദേശി(32 വയസ്സ്, പുരുഷൻ), തൃശൂർ സ്വദേശി(26 വയസ്സ്, പുരുഷൻ), കുട്ടനെല്ലൂർ സ്വദേശി(30 വയസ്സ്, പുരുഷൻ) കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷൻ), അഞ്ചേരി സ്വദേശി( 36 വയസ്സ്, പുരുഷൻ), ചെറുകുന്ന് സ്വദേശി( 51 വയസ്സ്, പുരുഷൻ), കുട്ടനെല്ലൂർ സ്വദേശി(54 വയസ്സ് പുരുഷൻ),  ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി(37 വയസ്സ്, പുരുഷൻ), ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി(51 വയസ്സ്, പുരുഷൻ), ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശി(51 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവർത്തകയായ പറപ്പൂർ സ്വദേശി(  34 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവർത്തകനായ  കുരിയച്ചിറ സ്വദേശി(30 വയസ്സ്, പുരുഷൻ) ക്വാറൻറയിനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയ സ്സ് പുരുഷൻ) എന്നിവരുൾപ്പെടെയുള്ളവർക്കാണ് തൃശ്ശൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: ആശങ്ക അകലാതെ കേരളം, സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 62 പേര്‍...

കാസർകോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

മലപ്പുറം ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 

Read Also: 'തോല്‍പ്പിക്കുന്നത് സ്വന്തം സഹോദരങ്ങളെ ആണെന്നോര്‍ക്കണം'; പരിശോധകരുടെ കണ്ണുവെട്ടിക്കുന്നവരോട് മുഖ്യമന്ത്രി...

പാലക്കാട് ജില്ലയിൽ ഇന്ന് 13 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒമാനിൽ നിന്ന് വന്ന ഒരാൾക്കും യുഎഇയിൽ നിന്നെത്തിയ ആറു പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് പേർക്കും ദില്ലി, കൊൽക്കത്ത, ബം​ഗളൂരു എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കുമാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. കൂടാതെ ഇന്ന് ജില്ലയിൽ 13 പേർ രോഗമുക്തരായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 178 ആയി. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ജില്ലയിൽ രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ഇന്ന് നിലവിൽ വന്നു.