Asianet News MalayalamAsianet News Malayalam

അതീവ ജാഗ്രതയിൽ കേരളം; കൊവിഡ് ബാധിച്ച് മരിച്ച 73 കാരിയുടെ സംസ്ക്കാരം ഇന്ന്

ബുധനാഴ്ചയാണ് ഗുരുതരവസ്ഥയിലായിരുന്ന 73 കരി ചാവക്കാട് ആശുപത്രിയിൽ മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവർ കേരളത്തിൽ എത്തിയത്. 

thrissur covid death funeral with following protocol today
Author
Thrissur, First Published May 22, 2020, 6:27 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ആറരയോടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോകും. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാകും സംസ്കാരം. 

ബുധനാഴ്ചയാണ് ഗുരുതരവസ്ഥയിലായിരുന്ന 73 കരി ചാവക്കാട് ആശുപത്രിയിൽ മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവർ കേരളത്തിൽ എത്തിയത്. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഖദീജകുട്ടിയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർ ക്വാറന്‍റീനിലാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. 

മുംബൈയിൽ നിന്ന് തിങ്കളാഴ്ച എത്തി, ഇന്നലെ ആശുപത്രിയിലാക്കി; ഇന്ന് രാവിലെ മരണം; കൊവിഡ് സ്ഥിരീകരിച്ചത് രാത്രി

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. മരണം സംഭവിച്ചത് ബുധനാഴ്ചയാണെങ്കിലും ഇന്നലെ വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

ഖദീജ മുംബൈയില്‍ പോയത് മക്കളെ കാണാൻ, തിരികെ യാത്രക്കുള്ള അനുമതി ലഭിച്ചത് മെയ് 22 ലേക്ക്, പക്ഷേ നേരത്തെയെത്തി

Follow Us:
Download App:
  • android
  • ios