കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ഭീഷണി ശക്തമാകുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മുതലുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. ഇന്നലെ രാത്രിയോടെ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ ശക്തമായി തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്പെടാനാണ് സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു, കേരളത്തിന് വീണ്ടും മഴ ഭീഷണി? 24 മണിക്കൂറിൽ ശക്തമായേക്കും

അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ടുള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.

പത്താം തിയതി വരെയുള്ള മഴ ജാഗ്രത

07-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , പാലക്കാട് , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
08-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട്
09-08-2022: കോട്ടയം , ഇടുക്കി , തൃശൂർ , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
10-08-2022: തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കുമെന്നും അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് 'പുതിയ നിയമം', അസഹിഷ്ണുതയാണെങ്കിൽ തൂക്കി കൊന്നേക്കണം: സന്ദീപ് വാര്യർ