ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകൾ

1 -'മക്കളില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ, ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയാണ് അമ്മ': കരമന സ്വദേശിനി

തൈക്കാട് കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ കനമന സ്വദേശിനി. മക്കളിലാത്തതിനാൽ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയിൽ നിന്നും കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നുമാണ് കനമന സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2 -വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും, വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും; പ്രധാനമന്ത്രി 25-ന് കേരളത്തിൽ

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 11 ജില്ലകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്

3- തിരിച്ചടിക്കൊരുങ്ങി സൈന്യം, പൂഞ്ച് മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.

4- ഒന്നരപതിറ്റാണ്ടിലേറെ താമസിച്ച വീടിനോട് വിട, രാഹുലിന്‍റെ ഔദ്യോഗിക വസതി നാളെ ലോക്സഭ സെക്രട്ടറിയേറ്റിന് കൈമാറും

ഔദ്യോഗിക വസതിയൊഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ഗാന്ധി. അയോഗ്യനായ സാഹചര്യത്തില്‍ നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

5- രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം, സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണം; നിർദ്ദേശിച്ച് പ്രധാനമന്ത്രി

കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം

6- പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹര്‍ജിയില്‍ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം

സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം.

7- പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പോക്സോ കേസ് പ്രതി ജയിൽ ചാടാൻ ശ്രമിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സെൻട്രൽ ജയിലിലെ 11ാം ബ്ലോക്കിൽ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്. ജയിലിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് യദുകൃഷ്ണൻ എന്ന് പേരായ പ്രതി ചാടിയത്.

8-പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം: പഞ്ചാബ് മുഖ്യമന്ത്രി

പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്.

9- കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.

10 -തൃശൂരിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ കണ്ടെത്തിയ 14 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 14 കിലോ കഞ്ചാവ് പിടികൂടി. അഞ്ചു പായ്ക്കറുകളിലായി സൂക്ഷിച്ച കഞ്ചാവ് പ്ലാറ്റ് ഫോമിലെ സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.