കഞ്ചാവ് പ്ലാറ്റ് ഫോമിലെ സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 

തൃശൂർ: തൃശൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 14 കിലോ കഞ്ചാവ് പിടികൂടി. അഞ്ചു പായ്ക്കറുകളിലായി സൂക്ഷിച്ച കഞ്ചാവ് പ്ലാറ്റ് ഫോമിലെ സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

മലപ്പുറം ജില്ലയിൽ കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തി കേരളത്തിലെത്തിച്ച കേസില്‍ ഒളിവില്‍ പോയ തൃത്താല ഉള്ളന്നൂര്‍ സ്വദേശി തടത്തില്‍ ശ്രീജിത്ത് (26)നെയാണ് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തികൊണ്ടു വന്ന 14 കിലോ കഞ്ചാവുമായി എടക്കര സ്വദേശി തെക്കര തൊടിക മുഹമ്മദ് സ്വാലിഹിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സ്വാലിഹിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്രീജിത്തിനായാണ് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ പൊതുസ്ഥലത്ത് വച്ച് ഉപദ്രവിച്ചു, ജാമ്യം നിഷേധിച്ചതോടെ മുങ്ങാൻ ശ്രമം; പ്രതി പിടിയിൽ

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News